sndp
കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണവും, ബഷീർ കൃതികളെ കുറിച്ചുള്ള ചർച്ചയും കോതമംഗലം താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കൃഷ്ണപ്രിയ, ദേവിക, വി.എസ്. ധന്യ, രജീഷ് ഗോപിനാഥ് എന്നിവർ സമീപം

മൂവാറ്റുപുഴ: കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണവും ബഷീർ കൃതികളെക്കുറിച്ചുള്ള ചർച്ചയും നടത്തി. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹെെസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോതമംഗലം താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. കബീർ, ലെെബ്രറി ഭാരവാഹികളായ അജേഷ് കോട്ടമുറിക്കൽ, കെ.എം. ദിലീപ് , രജീഷ് ഗോപിനാഥ് , ദിവ്യ, ദേവിക എന്നിവർ സംസാരിച്ചു.