മരട്: ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാമായണമാസാചരണ ചടങ്ങുകൾ തുടങ്ങി. രാവിലെ 7 ന് രാമായണപാരായണം ആരംഭിച്ചു. ജൂലായ് 31 ന് വാവുബലി, ആഗസ്റ്റ് 2 ന് ആയില്യംപൂജ, 3 ന് ശനീശ്വരപൂജ, 6 ന് ഷഷ്ടിപൂജ, 15 ന് പൗർണമി പൂജ എന്നിവ നടക്കും.ആഗസ്റ്റ് 16ന് രാമായണ മാസസമർപ്പണ പൂജയ്ക്കുശേഷം ചിങ്ങം 1 ന് നിറകതിർ സമർപ്പണവും നടക്കും. കർക്കടക മാസത്തിൽ എല്ലാ നാളുകളിലും ജന്മനക്ഷത്രപൂജയും ചൊവ്വാഴ്ചകളിൽ നാരങ്ങാ വിളക്കുപൂജയും നടക്കും.