മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ നീതിന്യായദിനം ആചരിച്ചു. മൂവാറ്റുപുഴ സബ് ജഡ്ജ് എം.ആർ. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് താലൂക്ക് കമ്മിറ്റി ചെയർമാൻ ജിമ്മി ജോസ് മുഖ്യ അതിഥിയായിരുന്നു. പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, പി, ഷീബ എം.ഐ, പ്രീന എൻ ജോസഫ്, അരുൺകുമാർ, ഡോ.അബിത രാമചന്ദ്രൻ, പൗലോസ്.ടി , വിനോദ് ഇ.ആർ, രതീഷ് വിജയൻ, ഷീന നൗഫൽ, കൃഷ്ണജ, ഗിരിജ എം.പി തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.
.