കുറുപ്പംപടി: മുടക്കുഴ ഗവ.യു.പി.സ്‌കൂളിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. എല്ലാ കുട്ടികൾക്കും മുടക്കുഴ കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം നടത്തി. വിതരണോദ്ഘാടനം മുടക്കഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി..അജിത്കുമാർ നിർവഹിച്ചു. യോഗത്തിൽ കൃഷി ഒാഫീസർ ചന്ദ്രബിന്ദു കെ.ആർ, കൃഷി അസിസ്റ്റൻറ് ശോഭന ടി.പി , വിജയകുമാർ പി.ടി, പി.ടി.എ പ്രസിഡന്റ് രാജേഷ്, ഹെഡ്മിസ്ട്രസ് എം. ആശലത തുടങ്ങിയവർ സംബന്ധിച്ചു.