പെരുമ്പാവൂർ : ഇതര സംസ്ഥാന തൊഴിലാളികളുടെ സ്‌കൂളിൽ ചേരാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി സമഗ്ര ശിക്ഷ അഭിയാൻ കേരള ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സർവേ നടത്തി. പൊതുവിദ്യാലയ പ്രവേശനം ഉറപ്പുവരുത്തിയ ഈ കുട്ടികളുടെ ജില്ലാതല പ്രവേശനോത്സവം 19 ന് അല്ലപ്ര ഗവ. യു.പി സ്‌കൂളിൽ നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. സമഗ്ര ശിക്ഷാ അഭിയാൻ സ്റ്റേറ്റ് ഡയറക്ടർ ഡോ. എ.പി. കുട്ടിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്നവിജയം നേടിയ ഇതര സംസ്ഥാന കുട്ടികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോളി ബേബി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, മെമ്പർ നഗീന ഹാഷിം, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ്‌ സ്വാതി റെജികുമാർ, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്താർ പി.എ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൗദ സജീവ്, വാർഡ് മെമ്പർ മെർലി റോയ്, ജില്ലാ പ്രൊജക്റ്റ് ഓഫീസർ സജോയ് ജോർജ് എന്നിവർ പങ്കെടുക്കും.
ജില്ലാതല പ്രവേശനോത്സവത്തിന്റെ പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ (യാത്രി നിവാസ് ) ഇതര സംസ്ഥാന കുട്ടികൾ നയിക്കുന്ന ഫ്ളാഷ്മോബ് അരങ്ങേറും.