മൂവാറ്റുപുഴ: വിവേകാനന്ദ സ്കൂളിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് അദ്ധ്യാപിക മരിക്കുവാൻ ഇടയായ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ആർ. കൃഷ്ണകുമാര വർമ്മയുടെ ഡ്രെെവിംഗ് ലെെസൻസ് ഒരു വർഷത്തേക്ക് റദ്ദുചെയ്തു. ജൂലായ് 12ന് വീട്ടൂർ എബനേസർ സ്കൂളിലെ കുട്ടിയെ ബസിൽ കയറുന്ന സമയത്ത് ചവിട്ടി വീഴ്ത്തിയെന്ന പരാതിയിൽ ബസ് കണ്ടക്ടർ ഡെന്നി സെെമന്റെ ലെെസൻസ് റദ്ദ് ചെയ്തതായും ആർ ടി ഒ റെജി പി വർഗീസ് അറിയിച്ചു. എം.വി.ഐ സജീവ്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 20 ദിവസത്തേക്ക് താത്കാലിക പെർമിറ്റിൽ സർവീസ് നടത്തിയിരുന്ന ബസിലെ ഡോർ ചെക്കർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തിരുന്നു.