കൊച്ചി: എറണാകുളം കുമ്പളം സെക്ഷനിലെ ട്രാക്ക് നവീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഈ ഭാഗത്ത് നേരത്തെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുമെന്ന് റെയിൽവേ അറിയിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കിയുള്ള റെയിൽവേയുടെ നടപടി. ജൂലായ് ആദ്യവാരം മുതൽ 14 വരെ ഈ ഭാഗത്ത് ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.

ഇന്ന് (വ്യാഴം) മുതൽ മുതൽ 27 വരെയായിരിക്കും പുതിയ നിയന്ത്രണം. ഈ ദിവസങ്ങളിൽ ആലപ്പുഴ വഴിയുള്ള എറണാകുളം -കായംകുളം പാസഞ്ചർ (56381), കായംകുളം-എറണാകുളം പാസഞ്ചർ (56382) എറണാകുളം-കൊല്ലം മെമു (66303) കൊല്ലം- എറണാകുളം മെമു (66302) സർവീസുകൾ പൂർണമായും റദ്ദാക്കി. കായംകുളം-എറണാകുളം പാസഞ്ചർ (56380) തുറവൂർ, കുമ്പളം സ്റ്റേഷനിൽ 35 മിനിറ്റോളം പിടിച്ചിടും.