വൈപ്പിൻ: വെണ്ണിക്കുളത്തുവെച്ച് നടന്ന എറണാകുളം ജില്ല ആട്യ പാട്യ സീനിയർ, സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വിജയികളായ നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ കായികതാരങ്ങൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. കെ. രാജീവ്, സ്‌കൂൾ മാനേജർ എൻ. എ. വേണുഗോപാൽ, പ്രിൻസിപ്പാൾ മിനി പി., ഹെഡ്മിസ്ട്രസ് എം. കെ. ഗിരിജ, കായിക അദ്ധ്യാപകൻ കെ. എ. സാദിഖ് തുടങ്ങിയവർ സംസാരിച്ചു. സീനിയർ ആൺകുട്ടികളിൽ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികളിൽ രണ്ടാം സ്ഥാനം, സബ് ജൂനിയർ പെൺകുട്ടികളിൽ മൂന്നാം സ്ഥാനം എന്നിവ സ്കൂൾ നേടി