തൃപ്പൂണിത്തുറ: കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ കരയോഗങ്ങളിൽരാമായണ മാസാചരണ പരിപാടികൾ ആരംഭിച്ചു . താലൂക്ക് തല ഉദ്ഘാടനം മന്നം സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡംഗവുമായ എം.എം.ഗോവിന്ദൻ കുട്ടി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആദ്ധ്യാത്മിക വിഭാഗം കോഓർഡിനേറ്റർ എ.എ.മദനമോഹനൻ, യൂണിയൻ സെക്രട്ടറി രഞ്ജിത്ത് എസ്.മേനോൻ ,ആർ.അനിൽകുമാർ, വിശാലാക്ഷി എന്നിവർ പങ്കെടുത്തു.തുടർന്ന് ആദ്ധ്യാത്മരാമായണം പാരായണവും പ്രസാദ വിതരണവും നടന്നു.കരയോഗങ്ങളിൽ സമ്പൂർണ്ണ രാമായണം, നാരായണീയം, പുരാണ രാമായണ ക്വിസ്, നാലമ്പല യാത്ര, മുതിർന്ന ആചാര്യന്മാരെ ആദരിക്കൽ, കർക്കിടക കഞ്ഞി വിതരണം, പ്രഭാഷണങ്ങൾ തുടങ്ങിയപരിപാടികൾ നടക്കും.