kp
ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്. എൻ. ഡി .പി. യോഗം 219 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഗുരുദേവ ഭാഗവത സപ്താഹ യജ്ഞവും ഗുരുദേവ സഹസ്രനാമാർച്ചനയും സ്വാമി ഭദ്രാനന്ദ് ഉദ്‌ഘാടനം ചെയ്യുന്നു . ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് ,ക്ഷേത്രം തന്ത്രി പുരുഷോത്തമൻ, യജ്ഞാചാര്യ സുകുമാരി പുഷ്ക്കരൻ എന്നിവർ സമീപം

കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്.എൻ.ഡി .പി. യോഗം 219ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഗുരുദേവ ഭാഗവത സപ്താഹയജ്ഞവും ഗുരുദേവ സഹസ്രനാമാർച്ചനയും സ്വാമി ഭദ്രാനന്ദ് ഉദ്‌ഘാടനം ചെയ്‌തു. ഭക്തജനങ്ങൾക്ക് ഏഴു ദിവസങ്ങളിലായി ഗുരുദേവ ജീവിതകഥ ദർശനങ്ങളിലൂടെ ആസ്വദിക്കാം. ഗുരുദേവ പ്രതിഷ്ഠ മെമ്മോറിയൽ ഹാളിൽ നടക്കുന്ന യജ്ഞത്തിൽ സുകുമാരി പുഷ്കരനാണ് യജ്ഞാചാര്യ. ക്ഷേത്രം തന്ത്രി പുരുഷോത്തമൻ തന്ത്രി മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് നേതൃത്വം നൽകി.