കുറുപ്പംപടി: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചു. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി പത്തോടെ മണ്ണൂരിലായിരുന്നു സംഭവം. പൊൻകുന്നത്ത് നിന്ന് ലോഡ് ഇറക്കിയ ശേഷം അങ്കമാലിക്ക് പോകുകയായിരുന്നു വാൻ. വാഹനം പൂർണമായും കത്തിനശിച്ചു, വാഹനത്തിൽ രണ്ടുപേരുണ്ടായിരുന്നെങ്കിലും പൊള്ളലേൽക്കാതെ രക്ഷപെട്ടു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വേഗത്തിൽ തീ പൂർണമായും അണച്ചു.. പെരുമ്പാവൂരിൽ നിന്ന് ഫയർ ഫോഴ്സും എത്തിയിരുന്നു.