മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിപാടിയും രോഗീ രോഗീബന്ധുസംഗമവും സ്‌നേഹസംഗമവും നടത്തും. 20 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സ്‌നേഹസംഗമം ആരംഭിക്കും. ഉച്ചയ്ക്ക് 2ന് പൊതുസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അദ്ധ്യക്ഷത വഹിക്കും . ഡോ. മാത്യൂസ് നമ്പേലി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് ഭക്ഷണകിറ്റ് വിതരണോദ് ഘാടനം നിർവഹിക്കും. ഡോ. ആൻസലി ഐസക്ക് സ്വാഗതവും സഹിത എം.എസ് നന്ദിയും പറയും. തുടർന്ന് ഗാനമേള.