maleniyam
പള്ളിപ്പറമ്പ് കാവ് ക്ഷേത്രത്തിന്റ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്ന പൊതുതോട്ടിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പ്കാവ് ക്ഷേത്രത്തിന്റ തെക്കുഭാഗത്തുകൂടി ഒഴുകുന്ന പൊതുതോട്ടിൽ മാലിന്യംനിറഞ്ഞ് ദുർഗന്ധം രൂക്ഷമായതോടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിലാണ് പരിസര വാസികൾ. മഴക്കാല പൂർവ ശുചീകരണം ഈ ഭാഗത്ത് നടത്തിയിട്ടില്ല. ഇതിലൂടെ പോകുന്ന വാഹനയാത്രക്കാരുൾപ്പെടെ മാലിന്യം പ്ലാസ്റ്റിക് കിറ്റുകളിൽ കൊണ്ടുവന്ന് തോട്ടിലേക്ക് വലിച്ചെറിയുന്നതായും ആക്ഷേപമുണ്ട്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നുള്ളതും വീടുകളിൽ നിന്നുള്ളതുമായ അഴുക്കുവെള്ളം ഈ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. മാലിന്യങ്ങൾ അടിയന്തരമായി നീക്കംചെയ്ത് പ്രദേശവാസികളടക്കമുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ നഗരസഭാ അധികാരികൾ നടപടിയെടുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. തോട്ടിലെ വേസ്റ്റ് വെള്ളവും പ്ലാസ്റ്റിക്ക് മാലിന്യവും ഒഴുകി എത്തുന്നത് കോണത്തു പുഴയിലാണ്.