neeraja-dipin
നീരജ ദിപിൻ

ഉദയംപേരൂർ : രക്താർബുദത്തിന് മൂന്നുവർഷമായി ചികിത്സയിൽ കഴിയുന്ന യുവതിയ്ക്കായി സഹായ നിധി രൂപീകരിച്ചു.ഉദയംപേരൂർ പഞ്ചായത്ത് 19ാം വാർഡിൽ പായിത്തറയിൽ നീരജ ദിപിന്റെ (30)ചികിത്സക്ക് പണം കണ്ടെത്താനാണ് നാട്ടുകാരുടെ ദൗത്യം.

നീരജ മൂന്ന് വർഷമായി തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ്. വിദഗ്ദ്ധ ചികിത്സക്കായി വെല്ലൂർ സി.എം. സിയിൽ പ്രവേശിപ്പിക്കണം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജയുടെ ഭർത്താവ് ദിപിനും കുട്ടിയുമടങ്ങുന്ന കുടുംബത്തിന് ചികിത്സക്ക് ആവശ്യമായ വൻ തുക കണ്ടെത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം എ.പി സുഭാഷ്, ഉഷ ധനപാലൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം) എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ദേവരാജൻ (ചെയർമാൻ) മിനി ദിവാകരൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി ചികിത്സ സഹായ നിധി രൂപീകരിച്ചത്.

ചെയർമാൻ,കൺവീനർ, നീരജയുടെ അമ്മ സുചിത്ര എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് ഉദയംപേരൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 1725 0100070467

ഐഫ്എസ് സി കോഡ് FDRL 000 1725.