road
കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നവീകരിച്ച ചക്കൻകുളങ്ങര നാലാംമൈൽ റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ചക്കൻകുളങ്ങര നാലാംമൈൽ റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനുകുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശൻ കാവലൻ, ജിഷ റിജോ എന്നിവർ സംസാരിച്ചു.