ആലുവ: നൊച്ചിമ വർണ്ണം നഗർ റസിഡൻസ് അസോസിയേഷൻ, കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ്ബ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണം എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ഒ.കെ. അലിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജൈവ പച്ചക്കറിത്തെ വിതരണോദ്ഘാടനം ഡെപ്യൂട്ടി തഹസിൽദാർ ജയൻ നിർവഹിച്ചു. മീന വിശ്വനാഥൻ, രവീന്ദ്രനാഥ് കമ്മത്ത്, പ്രദീപ് കുമാർ, എ.എക്‌സ്. ഫ്രാൻസിസ്, സി.എച്ച്. അബു, അഷറഫ് എന്നിവർ പ്രസംഗിച്ചു.