ഉദയംപേരൂർ: പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ എ.ഐ.വൈ.എഫ്. ധർണനടത്തി. കോണത്ത് പുഴ സംരക്ഷിക്കുക , പണി പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിൽ പഞ്ചായത്തിന്റെ അവിഹിതമായ ഇടപെടൽ അവസാനിപ്പിക്കുക. പട്ടികജാതിക്കാർക്കായുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അർഹരായവർക്ക് നൽകുക, ഫിഷറീസ് ആശുപത്രിയിൽ കിടത്തി ചികിത്സ അനുവദിക്കുക . ഉദയംപേരൂരിൽ പൊതു ശ്മശാനം യാഥാർത്ഥ്യമാക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്
ധർണ സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു . എ.ഐ.വൈ.എഫ്. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എം.ആർ.സുർജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിനു .വി.വി. സ്വാഗതം പറഞ്ഞു .
കെ ആർ റെനീഷ്, ആൽവിൻ സേവ്യർ , എൻ.എൻ. സോമരാജൻ , കെ.വി. മുരുകേഷ് , എൻ.എൻ വിശ്വംഭരൻ , എൻ.എം. സുബീഷ് എന്നിവർ സംസാരിച്ചു.
വിനീഷ് ശശി, സുജിത്ത് പി.എസ്. ദിനു പി.എ. ലൈബാസ് , റെജു എന്നിവർ നേതൃത്വം നൽകി.