അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് യു. ഡി. എഫ്. ഭരണസമിതിയ്ക്ക് എതിരെ സി. പി. എം നടത്തുന്ന അപവാദപ്രചരണങ്ങളിൽ പ്രതിഷേധിച്ച് കറുകുറ്റി മണ്ഡലം യു. ഡി. എഫിന്റെ നേതൃത്വത്തിൽ കറുകുറ്റി റെയിൽവേ സ്റ്റേഷൻ കവലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. യോഗം റോജി എം. ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് സി. പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. പി. ജെ. ജോയ്, പി. ടി. പോൾ, അഡ്വ. കെ. എസ്. ഷാജി, അഡ്വ. കെ. വൈ. ടോമി, ഷാജു വി. തെക്കേക്കര, കെ. പി. പോളി, ജോണി പള്ളിപ്പാടൻ, കെ. പി. അയ്യപ്പൻ, കെ. കെ. അരുൺ കുമാർ, പി. വി. സെബാസ്റ്റ്യൻ, പ്രൊഫ. ജോസ് പാലാട്ടി, പി. പി. വാവച്ചൻ എന്നിവർ പ്രസംഗിച്ചു.