ആലുവ: ആലുവ നിവാസികളുടെ കൂട്ടായ്മയായ ആലുവ റസിഡന്റ് ഓവർസീസ് മലയാളീസ് അസോസിയേഷൻ അരോമ യു.എ.ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ അബ്ദുൽ അസീസ് - അബുദാബി (പ്രസിഡന്റ്), നാദിർഷ അലിഅക്ബർ - ദുബായി (വൈസ് പ്രസിഡന്റ്), സിദ്ധീഖ് മുഹമ്മദ് - ഷാർജ (ജനറൽ സെക്രട്ടറി), അബ്ദുൽ കലാം - ഷാർജ (സെക്രട്ടറി), പി.എം. അബൂബക്കർ - ദുബായി (വേൾഡ് അരോമ കൺവീനർ), എ.കെ. കുഞ്ഞുമോൻ - ദുബായി (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 21 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ആലുവയിലുള്ള നിർധനരായ 15 കുടുംബങ്ങൾക്ക് 'ഹോം ഫോർ ഹോം ലെസ്' പദ്ധതിപ്രകാരം ഭവനങ്ങൾ നിർമിച്ചു നൽകാൻ തീരുമാനിച്ചു.