hajj
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ സമാപന സമ്മേളനം മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു. നാല് ദിവസങ്ങളിലായി 2728 പേരാണ് ഇവിടെ നിന്നും യാത്രയായത്.

ക്യാമ്പ് സമാപിച്ചെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും അനുമതി ലഭിച്ച 21 പേർ കൂടി ഇനിയും യാത്രയാകാനുണ്ട്. ഇവർക്ക് ഇന്ന് വൈകീട്ട് 5.30നാണ് വിമാനം.

ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ആഗസ്റ്റ് 29 മുതൽ സെപ്തംബർ ഒന്ന് വരെ ഇവരുടെയെല്ലാം മടക്കയാത്ര. യാണ് ഹാജിമാരുടെ നെടുമ്പാശേരിയിലേക്കുള്ള മടക്കയാത്ര.

ക്യാമ്പിന്റെ സമാപന സമ്മേളനം മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, മുസമ്മിൽ ഹാജി, മുൻ എം.എൽ.എ എ.എം.യൂസഫ്, എൻ.പി. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.