കുറുപ്പംപടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പി. വറുഗീസ്, സി.പി. മുഹമ്മദാലി, സേനാപതി വേണു, കെ. ഒ. സായി, അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു