അങ്കമാലി:ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലാ സമ്മേളനം വേങ്ങൂർ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു..അങ്കമാലി പട്ടണത്തിൽ നിന്നും എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തിചേരാൻകഴിയുന്നതും എം സി റോഡിൽനിന്നും ആരംഭിച്ച് നായത്തോട് വഴി എയർപോർട്ടിലേക്ക് പോകുന്നതുമായ വേങ്ങൂർ എയർപോർട്ട് റോഡിന്റെ പണി വേഗത്തിൽ പൂർത്തിയാക്കുക, മറ്റൂർ കരിയാട് റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുക,എം സി റോഡിൽ വേങ്ങൂർ ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ റിഫ്ലക്ടറുകളും ദിശാ സൂചക ബോർഡുകളും സ്ഥാപിക്കുകഎന്നീആവശ്യങ്ങൾ ഉന്നയിച്ചു.മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ബ്ലോക്ക് സെക്രട്ടറി അഡ്വ: ബിബിൻ വർഗ്ഗീസ് മുൻ ജില്ലാ കമ്മിറ്റിയംഗം പി.എ.അനീഷ്, പ്രിൻസ് പോൾ റെജികുമാർ യദു വേലായുധൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി മാധുര്യ അനിൽ (പ്രസിഡന്റ്) യദു വേലായുധൻ, ശ്രീലക്ഷമി ദിലീപ് (വൈ. പ്രസിഡന്റ്) രാഹുൽ രാമചന്ദ്രൻ (സെക്രട്ടറി) ജിഷ്ണു എൻ.പി, അഭിഷേക് പി.സി (ജേ.സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.