കൊച്ചി: രാമായണ മാസാചരണത്തോനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 213 കങ്ങരപ്പടി ശ്രീ സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജയും 108 നാളികേരം കൊണ്ട് സംവാദസൂക്ത മന്ത്രത്താൽ മഹാഗണപതി ഹവനവും മഹാമൃത്യുഞ്ജയ ഹോമവും ഭഗവതിസേവയും നടക്കും. നിത്യേന രാവിലെ 7.30 ന് രാമായണ പാരായണം.