മരട്:നഗരസഭയുടെയും ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടേയുംനേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ സമാപനവും അംഗത്വ കാമ്പയിനിന്റെ ഉദ്ഘാടനവും എസ്.എൻ.പാർക്കിൽ നടന്നു.ഉദ്ഘാടനവുംവൈക്കംമുഹമ്മദ് ബഷീർ അനുസ്മരണവും നോവലിസ്റ്റ് ജി.കെ.പിള്ള തെക്കേടത്ത് നിർവഹിച്ചു.ചെയർപേഴ്സൺ ടി.എച്ച് നദീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻബോബൻ നെടുംപറമ്പിൽ,സ്റ്റാൻഡിംഗ്കമ്മറ്റി അദ്ധ്യക്ഷരായ സ്വമിനസുജിത്,ദിഷ പ്രതാപൻ,സുജാത ശിശുപാലൻ,കൗൺസിലർമാരായ കെ.എ.ദേവസി,ആർ.കെ.സുരേഷ് ബാബു.നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ്,റീഡേഴ്സ് ഫോറംഭാരവാഹികളായകെ.വിജയൻ,എൻ.സി.ബാലഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ജൂലൈ 30 വരെ ഗ്രന്ഥശാലയിൽ അംഗത്വമെടുക്കുവാൻ വാർഷിക വരിസംഖ്യയുടെ പകുതി തുകയടച്ചാൽ മതിയാകൂമെന്ന് അധികൃതർ അറിയിച്ചു.