പള്ളുരുത്തി: വലിയ പുല്ലാര വടക്ക് എസ്.എൻ.ഡി.പി ശാഖ സുവർണ്ണ ജൂബിലി സ്മാരക ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ഭവാനീശ്വര ക്ഷേത്രം മേൽശാന്തി പി.കെ.മധു ഭദ്രദീപം തെളിയിച്ചു.ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കെ.ആർ.അംബുജൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ജെനീഷ് രാമായണ സന്ദേശം നൽകി.ഭാനുമതി വിജയന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടക്കും.എ.എസ്.ദിനേശൻ സ്വാഗതവും എ.ഡി.സുധാകരൻ നന്ദിയും പറഞ്ഞു.