തൃക്കാക്കര : സി .പി .ഐ മേഖല ലീഡേഴ്സ് ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.കാക്കനാട് ജോയിൻറ് കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി .പി .ഐ ജില്ലാ സെക്രട്ടറി പി .രാജു ഉത്‌ഘാടനം ചെയ്തു.ജില്ലാ ഭരണസമിതി.അംഗം എം .പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ .എൻ ഗോപി,കെ .എം ദിനകരൻ.കുമ്പളം രാജപ്പൻ,എം എബ്രഹാം,ഷക്കീർ ചെട്ടിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഗസ്റ്റ്12,13തീയതികളിലായി കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പിൽ എറണാകുളം,കൊച്ചി,തൃപ്പുണിത്തുറ,തൃക്കാക്കര മണ്ഡലം കമ്മറ്റികളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുക്കും.കെ .കെ സന്തോഷ് ബാബു സ്വാഗതവും.എം .ജെ ഡിക്സൻ നന്ദിയും പറഞ്ഞു .എം .പി രാധാകൃഷ്ണൻ (ചെയർമാൻ)കെ .കെ സന്തോഷ് ബാബു (കൺവീനർ ) എന്നിവരടങ്ങുന്ന സമിതിയെയും തിരഞ്ഞെടുത്തു