fr-paul-86

തോപ്പുംപടി: കൊച്ചി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. പോൾ പുന്നക്കാട്ടുശേരി (86) നിര്യാതനായി. നാളെ (വെള്ളി) രാവിലെ 8.30 ന് പെരുമ്പടപ്പിൽ നിന്ന് ഭൗതികശരീരം വിലാപയാത്രയായി കുമ്പളങ്ങിയിലെ ജന്മഗൃഹത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ മാതൃ ഇടവകയായ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. മൂന്നു മണിക്കു തുടങ്ങുന്ന സംസ്‌കാര ശുശ്രൂഷയ്ക്ക് കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ നേതൃത്വം നൽകും.