പള്ളുരുത്തി: എസ്.ഡി.പി.വൈ സ്ക്കൂളിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു.റിഷ ടീച്ചർ രാമായണ പാരായണം നടത്തി. വിദ്യാർത്ഥികൾ രാമൻ, സീത, ലക് ഷമണൻ, ഹനുമാൻ എന്നിവരുടെ വേഷത്തിൽ എത്തിവേദിയെ ധന്യമാക്കി. നടപന്തലിൽ നടന്ന പരിപാടിയിൽ നിരവധി ഭക്തർ പങ്കു കൊണ്ടു.ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, സി.ജി.പ്രതാപൻ, പ്രിയാ രാജീവ്, അദ്ധ്യാപകരായ ഭാസി, അമ്മിണി തുടങ്ങിയവർ സംബന്ധിച്ചു.