പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ ഗുരുപൂർണ്ണിമ (വ്യാസജയന്തി) ആഘോഷം തൃപ്പൂണിത്തുറ ഭഗവതാലയം മുരളിധരൻ ഉദ്ഘാടനം ചെയ്തു. കെ.ബി.മേഘനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഗണപതി ഹോമം, ഭഗവതിസേവ എന്നി ചടങ്ങുകൾക്ക് മേൽശാന്തി ലെനീഷ്, അമൽപോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു.തുടർന്ന് ഔഷധ കഞ്ഞി വിതരണവും നടന്നു.