blasters
മുസ്‌തഫ നിംഗ്

കൊച്ചി: സെനഗൽ താരം മൊഹമ്മദ് മുസ്തഫ നിംഗുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. 30 കാരനായ മുസ്തഫ കേരള ബ്ലാസ്റ്റേഴ്സിനായി വരും സീസണിൽ സെൻട്രൽ മിഡ് ഫീൽഡർ സ്ഥാനത്ത് നിലയുറപ്പിക്കും. 184 സെന്റിമീറ്റർ ഉയരമുള്ള മുസ്തഫ ടീമിന്റെ മിഡ് ഫീൽഡ് നിരയിൽ മുതൽക്കൂട്ടാകും. മുസ്തഫ നിംഗ് മുമ്പ് ലെയ്ഡ എസ്പോർട്ടിയു, സി.ഡി എബ്രോ,എസ്.ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോൺസ് , അൻഡോറ സി.എഫ്, എസ്.ഡി ഇജിയാ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.