കോതമംഗലം: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നേക്കാട് തുരുത്തേൽ (ഇടപ്പഴത്തിൽ) വർക്കിച്ചൻ (മത്തായി ജോർജ് - 92) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. വാഴക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മേരി. മക്കൾ: എൽസി, സെലിൻ, സണ്ണി, കൊച്ചുത്രേസ്യ (റിട്ട. അദ്ധ്യാപിക), ലോറൻസ്. മരുമക്കൾ: അഡ്വ. ജെ. സേവി, ജോയി, ലിസമ്മ, ഡോ. ബേബിജോൺ, മിനി.