കൊച്ചി : നെട്ടൂരിൽ അർജ്ജുനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നിബിൻ പീറ്റർ, റോണി, അനന്തു, അജിത് കുമാർ എന്നിവരെ ജൂലായക 23 വരെ റിമാൻഡ് ചെയ്തു. ഇവരെ രണ്ടു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചു കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് റിമാൻഡ് ചെയ്തത്.
സഹോദരനെ കൊലപ്പെടുത്തിയത് അർജുനാണെന്നാരോപിച്ച് നിബിൻ പീറ്റർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി ഇയാളെ വകവരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നെട്ടൂരിലെ ചതുപ്പിലേക്ക് അർജുനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.