തോപ്പുംപടി: ബി.ഒ.ടി.ജംഗ്ഷനിൽ സ്ഥാപിച്ച വി.എസ്.കൃഷ്ണൻ ഭാഗവതർ സ്മാരക ബസ് സ്റ്റോപ്പിൽ ഇനി സംഗീതം ആസ്വദിച്ച് ബസ് കാത്തിരിക്കാം. ആധുനിക ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം മുൻ ജി.സി.സി.എ.ചെയർമാൻ സി.എൻ.മോഹനൻ നിർവഹിച്ചു.കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്റ്റീൽ കമ്പിയിൽ തീർത്ത ഇരിപ്പിടങ്ങളും ആധുനിക ലൈറ്റുകളും സി.സി.ടി.വി.കാമറകളുമുണ്ട്. തറ ടൈൽ വിരിച്ച് മനോഹരമാക്കി. തോപ്പുംപടിയിൽ തന്നെയുള്ള രണ്ടാമത്തെ ബസ് സ്റ്റോപ്പാണ് ഇത്. ലക്ഷങ്ങളാണ് നിർമ്മാണ ചെലവ്.