കൊച്ചി : സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 26-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാറാടി ദ്വാരകാ പശു ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ.കെ.ജെ. ലെെബി പൗളിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരളാ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ, ബ്ളോക്ക് പഞ്ചായത്ത് അംഗം. ഒ.പി. ബേബി, ഒ.സി. ഏലിയാസ്, ഗ്രാമപഞ്ചായത്തംഗം രമാ രാമകൃഷ്ണൻ, ഡോ.പി.എസ്. ഷമിം അബൂബക്കർ എന്നിവർ പ്രസംഗിച്ചു. എ.ഡി.സി.പി ജില്ലാകോർഡിനേറ്റർ ഡോ. ഷീബാ ബി.എെസക്ക് സ്വാഗതവും ഡോ.വീണാസി.ഫിലിപ്പ് നന്ദിയും പറഞ്ഞു.