ssd
കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിൽ വിഷൻ 2020 രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം കെ.ടി. സലിം നിർവഹിക്കുന്നു. സുധ പീതാംബരൻ, പ്രൊഫ.പി.വി. പീതാംബരൻ, ഷൈജ രാജ്, അനിത സത്യൻ തുടങ്ങിയവർ സമീപം

കാലടി : പ്രൊഫഷണൽ നർത്തകിമാരെ പ്രോത്സാഹിപ്പിക്കാൻ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് ആവിഷ്കരിച്ച വിഷൻ 2020 യുടെ രണ്ടാം പതിപ്പ് ആരംഭിച്ചു.

ഒന്നര മണിക്കൂർ നീളുന്ന ഏകഹാര്യ നൃത്തപരിപാടിക്ക് വേദി ഒരുക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. 40പേർക്ക് പരിശീലനം നൽകും. വിശദാംശങ്ങൾ സംബന്ധിച്ച് നർത്തകിമാർക്ക് ക്ളാസ് നൽകി. രാജ്യത്തും വിദേശത്തും ലഭ്യമായ 200 ലേറെ വേദികൾ, സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവയെ പ്രയോജനപ്പെടുത്തേണ്ട രീതി, ദേശീയതലത്തിലെ ഗ്രേഡിംഗ് സംവിധാനങ്ങൾ, പുതിയ ആവിഷ്കാരങ്ങൾ, സമകാലിക ആശയങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ പ്രൊഫ.പി.വി. പീതാംബരൻ അവതരിപ്പിച്ചു.

രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന പി.ടി.എ പ്രസിഡന്റ് കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ സുധ പീതാംബരൻ, പി.ടി.എ രക്ഷാധികാര എൻ. ഗംഗകുമാർ, വൈസ് പ്രസിഡന്റുമാരായ എ.ആർ. അനിൽകുമാർ, മിനി ഷാജി, ജാൻസി വർഗീസ്, ഓഡിറ്റർ സജിത് ടി.എസ്. കുമാർ, അദ്ധ്യാപിക മീനാക്ഷി വി.പി എന്നിവർ പ്രസംഗിച്ചു.