കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിലേക്ക് 31 വരെ അപേക്ഷിക്കാം. സ്ത്രീ ശാക്തീകരണം, വികസനം, പരിസ്ഥിതി സംരക്ഷണം, ബോധവത്കരണം എന്നീ വിഷയങ്ങളിലാണ് ഫെസ്റ്റിവൽ. 18-40 പ്രായപരിധിയുള്ളവർക്കായാണ് മത്സരം. വിവരങ്ങൾക്കും അപേക്ഷകൾ ഓൺലൈനായി നൽകുന്നതിനും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.