meenvandi-paravur-
നിയന്ത്രണം വിട്ട് മറിഞ്ഞ മീൻ ലോറി

പറവൂർ :റോഡിലെ കുഴികളിൽപ്പെട്ട് മീൻ കയറ്രി വന്ന മിനിലോറി തോട്ടിലേക്ക് മറിഞ്ഞു. ദേശീയപാതയിൽ പറവൂർ - കൊടുങ്ങല്ലൂർ റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെപുലർച്ചെ നാലു മണിക്കാണ് അപകടം. മിനി ലോറിയിലുണ്ടായിരുന്നആലപ്പുഴ സ്വദേശികളായ സുബൈദ്, ഷെമീൻ എന്നിവപരിക്കേൽക്കാതെ രക്ഷപ്പെട്ടു. . കന്യാകുമാരിയിൽ നിന്നുള്ള മത്സ്യം ചാവക്കാട്, പൊന്നാനി മാർക്കറ്റുകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.