swathi-rejikumar
ഓണത്തോടനുബന്ധിച്ച് സ്വന്തം ജൈവ പച്ചക്കറി പദ്ധതി വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അല്ലപ്ര അഗ്രിക്കൾചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു. ഓണത്തോടനുബന്ധിച്ച് സ്വന്തം ജൈവ പച്ചക്കറി പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വിതരണം. പദ്ധതിയുടെ ഉദ്ഘാടനം വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ് സി. എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എം.എം. അവറാൻ, വാഴക്കുളം റൂറൽ കോ- ഒാപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.എം. ഹംസ, സംഘം സെക്രട്ടറി എം.പി. ജോർജ്, വൈസ് പ്രസിഡന്റ് എം. എം. സുലൈമാൻ, ഡയറക്ടറർ ബോർഡ് അംഗം വി. എച്ച്. മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം റഹ്മ ജമാൽ, സുഭാഷ് ബാബു, മെർളി റോയി,ഷെമിന ഷെറീഫ് എന്നിവർ പ്രസംഗിച്ചു.