block
ഇടപ്പള്ളി ജംഗ്ഷൻ

ഇടപ്പള്ളി : സൗന്ദര്യവത്കരണം അവസാനഘട്ടത്തിലെത്തിയ ഇടപ്പള്ളി -കലൂർ റോഡിൽ കാര്യങ്ങൾ അത്ര സുന്ദരമല്ല. ഫുട്പാത്തുകളും വെയ്റ്റിംഗ് ഷെഡുകളും കൈവരികളും എല്ലാം കൊള്ളാം. പക്ഷേ ബസുകൾ നിറുത്തുന്നത് തോന്നിയപടി. . ഫലംഅനാവശ്യമായ ഗതാഗതക്കുരുക്കും വഴക്കും ബഹളങ്ങളും.

ഇടപ്പള്ളിക്കും ചങ്ങമ്പുഴ പാർക്കിനുമിടയിൽ മൂന്ന്സ്റ്റോപ്പുണ്ട്. ഇടപ്പള്ളി പള്ളിക്കു മുന്നിൽ നിന്നും നൂറു
മീറ്ററോളം അകലെയാണ് ആദ്യത്തേത്. പോസ്റ്റോഫീസ് കവലയിലും ചങ്ങമ്പുഴ പാർക്കിനു മുന്നിലുമാണ് മറ്റ് രണ്ട് സ്റ്റോപ്പുകൾ. യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും തോന്നിയ പോലെ.
സ്റ്റോപ്പിൽ എത്തും മുമ്പ് ഇടപ്പള്ളി പള്ളിക്കു മുന്നിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നത് മൂലമുള്ളപൊല്ലാപ്പുകൾ ചെറുതല്ല.. ട്രാഫിക് പൊലീസ് സ്റ്റേഷൻ ഏതാനും മീറ്ററുകൾ മാത്രം അകലെയാണ്.

ചങ്ങമ്പുഴ പാർക്കിന്റെ മുന്നിലും സ്ഥിതി വ്യത്യസ്തമല്ല. കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ഒരു ബസും നിർത്തില്ല.
പകരം തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തൊട്ടുമുന്നിലാണ് അനധികൃത സ്റ്റോപ്പ്. പാർക്കിനരികിലെ ഇടറോഡ് വന്നു ചേരുന്ന ഇവിടെ തിരക്കേറെയാണ്.

വൈകുന്നേരങ്ങളിൽ കലൂർ -ഇടപ്പള്ളി റോഡിലെ ഗതാഗത കുരുക്ക് ഏറുകയാണ് . ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ ഇടപ്പള്ളി പള്ളി കടന്നു കിട്ടാൻ ഒട്ടേറെ സമയം എടുക്കുന്നു.

പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുന്നു.

ടോൾ വരെ നീളുന്നബ്ളോക്ക് . യു ടേൺ അലങ്കോലമാകും.

പള്ളിയിലേക്ക് പോകുന്നവരും വരുന്നവരും കഷ്ടപ്പെടുന്നു