പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിൽ സേവാഭാരതി നടത്തുന്ന അന്നദാനത്തിന്റെ ഏഴാം വാർഷികം ആശുപത്രി ആർ.എം.ഒ ഡോ. കാർത്തിക് ഉദ്ഘാടനം ചെയ്തു.സേവാഭാരതി താലൂക്ക് പ്രസിഡന്റ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ ജില്ലാ കൺവീനർ സുനിൽ കുമാർ സേവാ സന്ദേശം നൽകി. പൊതുപ്രവർത്തകൻ അബ്ദുൾ സത്താറിനെ സേവാഭാരതി താലൂക്ക് വൈസ് പ്രസിഡന്റ് ഡോ. ഗോകുൽദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. രണ്ട് നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായ നിധി കൈമാറി. സേവാഭാരതി താലൂക്ക് സെക്രട്ടറി എസ്. പ്രശാന്ത്, സേവാപ്രമുഖ് സതീശൻ തുടങ്ങിയവർ സംസാരിച്ചു.