പറവൂർ : കണക്കൻ കടവ് റെഗുലേറ്റർ കം ബ്രി‌ഡ്ജിന്റെ തകർന്ന ഷട്ടറിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പുത്തൻവേലിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണനിയോജക മണ്ഡലം പ്രസിഡൻറ് എസ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഹരേഷ് വെണ്മണിശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് വടക്കേടത്ത്, നൗഷാദ്, ശിവൻ തുടങ്ങിയവർ സംസാരിച്ചു.