പറവൂർ : പുത്തൻവേലിക്കര പി.എസ്.എം എൽ.പി സ്കൂൾ വളപ്പിലെ ഞാവൽമരത്തിന്റെ വൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ പുലർച്ചെയാണ് ഒടിഞ്ഞു വീണത്.പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് സ്കൂൾ. സ്കൂൾ വളപ്പിലെ രണ്ട് മരങ്ങൾ അപകടാവസ്ഥയിലാണെന്നും വെട്ടിമാറ്റണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. . സ്കൂൾ സമയമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ വൈദ്യുതി ലൈനുകൾ പൊട്ടിയിട്ടുണ്ട്. വൈകിട്ടോടെയാണ് മരം വെട്ടിമാറ്റി ഗതാഗത തടസം നീക്കിയത്.