കൊച്ചി: ബാങ്ക് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഇന്ന് ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എറണാകുളത്ത് പദയാത്ര നടത്തുന്നു. പാലാരിവട്ടം എസ്.ബി.ഐ ശാഖക്ക് മുമ്പിൽ രാവിലെ 9.30ന് ആരംഭിയ്ക്കുന്ന ജാഥ മുൻ എം.എൽ.എ പി.രാജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് മേനക ജംഗ്ഷനിൽ സമാപനം മുൻ എം.പി അഡ്വ.തമ്പാൻ തോമസ് നിർവ്വഹിയ്ക്കും. പൊതുമേഖലാ ബാങ്കുകളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന നയപരിപാടികൾ എതിർത്തു തോൽപ്പിക്കേണ്ട ആവശ്യകത ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് വേണ്ടിയാണ് പദയാത്ര നടത്തുന്നത്.