കൊച്ചി: ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ പത്താം വാർഷികാഘോഷങ്ങൾ 20, 21 തീയതികളിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ പത്തിന് ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ബിൽ , ലൈംഗിക ന്യൂനപക്ഷ അതിക്രമ വിരുദ്ധ നിയമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. ഞായറാഴ്ച രാവിലെ പത്തിന് ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്‌ട്രിയ പ്രാതിനിധ്യം എന്ന വിഷയത്തിൽ പൊതുചർച്ച. വൈകിട്ട് മൂന്നിന് സ്വാഭിമാന ഘോഷയാത്ര , തുടർന്ന് പൊതുസമ്മേളനം. ചിഞ്ചു അശ്വതി, ശീതൾ ശ്യം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.