കൊച്ചി: വൈപ്പിൻ ഗവ.കോളേജിൽ എ.ഐ.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് സ്വലഫി അഫ്രീദി,​സെക്രട്ടറി ടി.എസ് വിഷ്ണു എന്നിവരെ ആക്രമി​ച്ച എസ്.എഫ്.ഐക്കാർക്കെതി​രെ ശക്തമായ നടപടി വേണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപമാനമായി മാറുകയാണ്. ഇത്തരം ക്രിമിനലുകളെ നിലക്കുനിർത്താൻ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.ആർ ഹരികൃഷ്ണൻ,​ സെക്രട്ടറി അസലഫ് പാറേക്കാടൻ എന്നിവർ ആവശ്യപ്പെട്ടു.