block
ആത്മ പദ്ധതി പ്രകാരം സംഘടിപ്പിച്ച മുവാറ്റുപുഴ ബ്ലോക്ക് തല കർഷക സഭയും ഞാറ്റുവേല ചന്തയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ആത്മ പദ്ധതി പ്രകാരം സംഘടിപ്പിച്ച മൂവാറ്റുപുഴ ബ്ലോക്കുതല കർഷകസഭയും ഞാറ്റുവേല ചന്തയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. ആത്മ എറണാകുളം ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ കെ.ബി. രമേശൻ പദ്ധതി വിശദീകരിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ സജിമോൾ വി.കെ, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ അനിത ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.