ഉദയംപേരൂർ: വൈദ്യതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കാവിലെ വൈദ്യുതി ഓഫീസ് ഉപരോധിക്കും. രാവിലെ 9 ന് ഉപരോധ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്യും. പി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും . ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, എം.എം. രാജു, ജൂബൻ ജോൺ, ജോൺ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.