പള്ളുരുത്തി: കർക്കടക മാസത്തെക്കുറിച്ചും ഔഷധക്കഞ്ഞി, പച്ചക്കറി ഇലകളുടെ ഗുണം എന്നിവയെക്കുറിച്ചും പുതുതലമുറയ്ക്ക് മനസിലാക്കുന്നതിനായി പള്ളുരുത്തി എസ്.ഡി.പി.വൈ എൽ.പി സ്കൂളിൽ ഇലമേളം പ്രദർശനം നടത്തി. യോഗം കൗൺസിലർ സി.ജി. പ്രതാപൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാരായ വി.എസ്. മിനി, എസ്.ആർ. ശ്രീദേവി, കെ.കെ. സീമ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഓഷധ പച്ചക്കറി വിഭവങ്ങളുടെ പ്രദർശനം നടത്തി. പി.ടി.എയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.