തോപ്പുംപടി: കൊച്ചു പള്ളി - പ്യാരി ജംഗ്ഷൻ റോഡ് പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് മഹാത്മാ പ്രവർത്തകർ റോഡിൽ കുത്തിയിരി​പ്പ് സമരം നടത്തി.പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആഴ്ചകളായി റോഡിന്റെ നവീകരണം നീണ്ട് പോവുകയാണ്.പൊതുമരാമത്ത് അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല. റോഡിന്റെ കരിങ്കൽ ചീളുകൾ യാത്രക്കാർക്കും സമീപത്തെ കടക്കാർക്കും അപകടമായി. സമരം കെ.ബി. ജബാർ ഉദ്ഘാടനം ചെയ്തു.