മൂവാറ്റുപുഴ : എക്‌സൈസ് നടത്തിയ പരിശോധനയിൽ ഒരു കുപ്പി ചാരായവും വാറ്റുവാനായി തയ്യാറാക്കിയ ഒരു കന്നാസ് വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏനാനെല്ലൂർ മോളത്ത് വീട്ടിൽ തൊമ്മി എന്ന് വിളിക്കുന്ന തോമസിനെ (60) മൂവാറ്റുപുഴ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മുമ്പും അബ്കാരി കേസുകളിൽ പ്രതിയായിരുന്ന തോമസ് ഒരു മാസത്തോളമായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ അസീസ് ഇ.എ, രാജേഷ് കെ.കെ, മാഹിൻ പി.ബി, യൂസഫലി എം.എ, ടിനു ജോർജ് എന്നിവരും പങ്കെടുത്തു.
ഓണത്തിന് മുന്നോടിയായി അബ്കാരി – മയക്കുമരുന്ന് വ്യാജ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി തുടർന്നും ശക്തമായ പരിശോധന നടത്തുമെന്നും വിവരം ലഭിക്കുന്നവർ 0485 2832623 എന്ന നമ്പറിൽ അറിയിക്കണമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദ് അറിയിച്ചു.